സന്നിധാനം; സുരക്ഷയും സുഖദർശനവും സാധ്യമാക്കുന്നത് രണ്ടായിരത്തോളം പോലീസ് സേന

Sannidhanam: Around 2,000 police personnel ensure security and a smooth *darshan*.

ശബരിമല : ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഖ ദർശനം സാധ്യമാക്കാനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി മരക്കൂട്ടത്തും സന്നിധാനത്തുമായി  നിയോഗിച്ചിട്ടുള്ളത് രണ്ടായരത്തിന് മുകളിൽ യൂണിഫോം സേനാംഗങ്ങളെ. ഇതിൽ കരുതൽ സേനയും ഉൾപ്പെടും.ക്യൂ നിയന്ത്രിക്കുന്നതിനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇവർ പ്രവർത്തിച്ചുവരുന്നത്. 14 ഡിവൈ.എസ്.പി.മാരുടെ കീഴിലായാണ് സി.ഐ മുതൽ താഴേക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം. 

സ്‌പെഷ്യൽ ഓഫീസറുടെ ക്യാമ്പ് ഓഫീസിൽ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അപ്പപ്പോൾ വിലയിരുത്താൻ കഴിയും. തിരക്ക് വിലയിരുത്തി അപ്പപ്പോൾ ഉള്ള നിർദ്ദേശങ്ങളും ഇവിടെ നിന്ന് നൽകിവരുന്നു.ശരം കുത്തിയിൽ 76 പേരെയും ക്യൂ കോംപ്ലക്‌സിൽ 118 പേരെയും മരക്കൂട്ടത്ത് 100 സേനാംഗങ്ങളെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.

Tags