സന്നിധാനത്ത്‌ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

A new batch of police personnel has taken charge at Sannidhanam.

ശബരിമല : സന്നിധാനത്ത്‌ പോലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു. നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ (എസ്.ഒ)  ജി. ജയദേവ് ഉദ്‌ഘാടനം ചെയ്തു. 1544 പോലീസുകാരാണ് ബി-ഫേസിലുള്ളത്. ഇവരെ 18ാം പടിയിലും സോപാനത്തും നടപ്പന്തലിലും മാളികപ്പുറത്തും മറ്റ്‌ പരിസരപ്രദേശങ്ങളിൽ പട്രോളിംഗിനുമായും നിയോഗിക്കും. ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പോലീസുകാർ ബുധനാഴ്ച ഉച്ചയോടെ മലയിറങ്ങും. പുതിയ ആളുകൾ ഇവരുടെ കൂടെ മൂന്ന് മണിക്കൂറോളം ജോലി ചെയ്തശേഷമാണ് ചാർജ് കൈമാറുക. 

A new batch of police personnel has taken charge at Sannidhanam.

പരിപാടിയിൽ  അടുത്ത മണ്ഡല മകരമാസ കാലത്തിനു മുൻപ് സേനയിൽ നിന്ന് വിരമിക്കുന്ന 28 പൊലീസുകാരെ സ്‌പെഷ്യൽ ഓഫീസർ പൊന്നാടയണിയിച്ചു ആദരിച്ചു. എ.എസ്.ഒ  വി.എസ് ദിനരാജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags