സംസ്ഥാനത്തെ നദികളിലെ മണൽവാരൽ ജനുവരിയിൽ പുനരാരംഭിക്കും ; എ.പി അനിൽകുമാർ

The yellow stilts erected for the Silver Line project will be removed soon and the land will be handed over to the owners; Revenue Minister A.P. Anilkumar

തിരുവനന്തപുരം : സംസ്ഥാനത്തെ നദികളിലെ മണൽവാരൽ വീണ്ടും പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ഇത് നടപ്പിലാക്കും. നിലവിൽ മണൽവാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുക‍യാണ്. ഇനി വ്യവസായ വകുപ്പിൻറെയും പരിസ്ഥിതി വകുപ്പിൻറെയും അനുമതിയാണ് ലഭിക്കാനുള്ളത്. ഇവ കൂടി ലഭിച്ചാൽ മണൽവാരൽ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് നദികളിൽ അടിഞ്ഞുകൂടുന്ന മണൽ. മണലിനു പുറമെ പ്രളത്തിനു കാരണമാകുന്ന എക്കൽ കൂമ്പാരങ്ങളും മാറ്റുമെന്ന് മന്ത്രി പറഞ്ഞു. മണൽവാരലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 155 കടവുകളാണ് അംഗീകാരത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ കടവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കും. പ്രളയത്തെ തടയാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 

Tags