കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം

Samastha AP faction demands apology from Chief Minister VD Satheesan for remarks against Kanthapuram AP Abubacker Musliyar

കോഴിക്കോട്‌: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണം. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു.

'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലീം സമുദായത്തോട് മാപ്പുപറയണം. ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദര്‍ഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന്' പ്രസ്താവനയില്‍ അറിയിച്ചു.

Tags