59,100രൂപ മുതൽ ശമ്പളം നേടാം; കെഎസ്ഇബിയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്
സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ തസ്തികമാറ്റം മുഖേന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)തസ്തികയിൽ ഉള്ള 21 ഓളം ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ അപേക്ഷാ തീയതിയിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം. യോഗ്യരായവർക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖേന നവംബർ 19 വരെ അപേക്ഷിക്കാവുന്നതാണ്. ജോലിയിൽ പ്രവേശിക്കുന്നവർക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,100 രൂപമുതൽ 1,17,400 രൂപവരെ ശമ്പളം ലഭിക്കും. AICTE അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി. ടെക്. (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) / ബി. ടെക്. (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) എഞ്ചിനീയറിംഗ് ബിരുദം തുടങ്ങിയ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ.
അതേസമയം ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. അപേക്ഷകർ ഓഫീസ് മേലധികാരിയിൽ നിന്നും ബോർഡിൽ റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
.jpg)


