സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം 1,10,000 രൂപവരെ വര്‍ധിക്കും
Aug 14, 2025, 12:29 IST
2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വേതനം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ/പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡ/അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവണ്‍മെന്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കാനാണ് തീരുമാനം.
tRootC1469263">യഥാക്രമം 87,500 രൂപയില്‍നിന്ന് 1,10,000 രൂപയായും 75,000 രൂപയില്‍നിന്ന് 95,000 രൂപയായും 20,000 രൂപയില്‍നിന്ന് 25,000 രൂപയായുമാണ് വർദ്ധിപ്പിക്കുക. 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.
.jpg)


