ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യത കാണിക്കണം, ഒരു ഹാളിൽ കയറി പ്രതിഷേധിക്കുന്നത് അന്തസ്സുള്ള പരിപാടിയല്ല ,വെറും ഷോ ആണ് ഇതൊക്കെ : കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സജി ചെറിയാൻ


കൊച്ചി: 'ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യത കാണിക്കണം. ഒരു ഹാളിൽ കയറി പ്രതിഷേധിക്കുന്നത് അന്തസ്സുള്ള പരിപാടിയല്ല എന്ന് നേതാക്കൾ പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കണം. വെറും ഷോ ആണ് ഇതൊക്കെ. കണ്ണമാലിയിലെ ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഇടപെടും', സജി ചെറിയാൻ
ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെല്ലാനത്ത് കടലേറ്റമുണ്ടായി പ്രദേശം തകർന്ന് തരിപ്പണമായപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. അതിൽ ഭയപ്പെടുന്നവനല്ല സജി ചെറിയാനെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">കണ്ണമാലിയിലെ കടലേറ്റവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കടലേറ്റം രൂക്ഷമായിട്ടും സർക്കാർ സുരക്ഷ ഒരുക്കുന്നില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പരാതി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചില്ലെന്നും ആരോപണമുണ്ട്. ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കിയിട്ടുണ്ട്.
