സൈനബ വധക്കേസ് ; നിര്‍ണായക തെളിവെടുപ്പ് ഇന്ന്

google news
sainaba

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ നിര്‍ണായകമായ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികളായ സമദിനേയും സുലൈമാനേയും ഒരുമിച്ച് സൈനബയുടെ മൃതദേഹം ഉപേക്ഷിച്ച നാടുകാണി ചുരത്തിലും ഗൂഡല്ലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കൊലപാതകത്തിന് ഉപയോഗിച്ച സൈനബയുടെ ഷാള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ഒന്നാം പ്രതി സമദുമായുള്ള തെളിവെടുപ്പിനിടെ സൈനബയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് കാറില്‍ വച്ചായിരുന്നു. ഈ കാര്‍ താനൂരില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം സൈനബയുടെ സ്വര്‍ണങ്ങള്‍ തട്ടിയെടുത്ത സംഘത്തെ കുറിച്ചും അന്വേഷണ സംഘം സുലൈമാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സുലൈമാന്റെ സുഹൃത്തുക്കളാണ് ഈ പണം തട്ടിയെടുത്തതെന്നാണ് പൊലിസ് കണ്ടെത്തല്‍.ഇവര്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Tags