മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ; സുപ്രീംകോടതി നിയോഗിച്ച പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

mullaperiyar
mullaperiyar

ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദര്‍ശിക്കുന്നത്. 

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാര്‍, പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദര്‍ശിക്കുന്നത്. 

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥന്‍, ദില്ലിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരും സംഘത്തിലുണ്ട്. രാവിലെ ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പോകുന്ന സംഘം പരിശോധനകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കാലവര്‍ഷത്തിന് മുമ്പും കാലവര്‍ഷ സമയത്തും അണക്കെട്ടില്‍ ആവശ്യമായ പരിശോധന നടത്തുക ഈ സംഘമാണ്.


 

Tags

News Hub