കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റിയതിൽ ദുഃഖമുണ്ട്: കെ. സുധാകരൻ

Saddened by being removed from the post of KPCC President: K. Sudhakaran

തിരുവനന്തപുരം: ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയതിൽ അതിയായ ദുഃഖമുണ്ടെന്ന് കെ. സുധാകരൻ എം.പി. തകർന്നുനിന്ന കോൺഗ്രസിനെ താൻ ചുമതലയേറ്റ ശേഷം വിജയപാതയിലേക്ക് നയിച്ചിട്ടും യാതൊരു കാരണവുമില്ലാതെ സ്ഥാനത്തുനിന്ന് മാറ്റാൻ ചിലർ നീക്കം നടത്തിയെന്നും, പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരെ വിലകുറച്ചു കാണുന്ന ഇത്തരം പ്രവർത്തികൾ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഭരണപക്ഷത്തിനുള്ളിലും ആർജ്ജവം വേണമെന്നും, അധികാരമല്ല ആദർശമാണ് വലുതെന്നും കെ. സുധാകരൻ പറഞ്ഞു. അക്രമരാഷ്ട്രീയത്തോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഥാനങ്ങളേക്കാൾ പ്രസ്ഥാനമാണ് തനിക്ക് വലുതെന്നും കൂട്ടിച്ചേർത്തു.

Tags