ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, പോസ്റ്റര്‍
പിണറായി സ്തുതി പാടിച്ച ശബരിനാഥന്‍ വേണ്ട' എന്നെല്ലാം എഴുതിയ പോസ്റ്ററാണ് കോണ്‍ഗ്രസ് അരുവിക്കര എന്ന പേരില്‍ പതിച്ചിരിക്കുന്നത്.
അരുവിക്കരയില്‍ കെ എസ് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥന്‍ വേണ്ട' എന്നെല്ലാം എഴുതിയ പോസ്റ്ററാണ് കോണ്‍ഗ്രസ് അരുവിക്കര എന്ന പേരില്‍ പതിച്ചിരിക്കുന്നത്.
tRootC1469263">
'കഴിഞ്ഞ അഞ്ച് വര്‍ഷം അരുവിക്കരയെ തിരിഞ്ഞു നോക്കാത്ത ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, ഈ എടുക്കാ ചരക്കിനെ അരുവിക്കരയില്‍ അടില്ലേല്‍പ്പിക്കരുത്', 'കഴിഞ്ഞ അഞ്ച് വര്‍ഷം അരുവിക്കരയെ മറന്ന് കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ട' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.
ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. നേമത്ത് പരിഗണിച്ചിരുന്ന ശബരിനാഥനെ അരുവിക്കരയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. ഈ നീക്കത്തിന് ഇടയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
.jpg)


