ശബരിമലയിലെ സ്വര്‍ണക്കിരീടവും കവര്‍ന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ലെന്ന് വിവരം, സമര്‍പ്പിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍
ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ ഉള്ളത് മുക്കുപണ്ടം എന്നാണ് വിവരം.
ശബരിമലയിലെ സ്വര്‍ണക്കിരീടവും കവര്‍ന്നതായി സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55. 72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം ആണ് കാണാതായത്. ദേവസ്വം രജിസ്റ്ററില്‍ സ്വര്‍ണക്കിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ ഉള്ളത് മുക്കുപണ്ടം എന്നാണ് വിവരം.
സ്വര്‍ണ്ണകൊള്ളയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരിടം നഷ്ടമായെന്ന കണ്ടെത്തല്‍. അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടുത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാല്‍ സ്വര്‍ണ്ണകിരീടം ആറന്മുളയില്‍ എത്തിയില്ലെന്നാണ് വിവരം.
.jpg)

