ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെയും നടക്കും.
ന്യൂ ഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. നാളെ മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കും. ജഡ്ജിമാരായ എം.എം. സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.മൗലികാവകാശവും മത സ്വാതന്ത്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്.
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെയും നടക്കും. ശബരിമലയില്‍ യുവതികളെ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ശബരിമലയില്‍ യുവതീ പ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയില്‍ ഉയരുന്ന വിഷയങ്ങള്‍ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും.
.jpg)


