ശബരിമല യുവതീപ്രവേശനം: വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും

supream court

അമിക്കസ് ക്യൂറിയുടെ വാദം ഏപ്രില്‍ 21ന് ആയിരിക്കും. ഏപ്രില്‍ 22ന് വാദം പൂർത്തിയാക്കും.

ദി ല്ലി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം.പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

അമിക്കസ് ക്യൂറിയുടെ വാദം ഏപ്രില്‍ 21ന് ആയിരിക്കും. ഏപ്രില്‍ 22ന് വാദം പൂർത്തിയാക്കും. അതേസമയം, ‍ചീഫ് ജസ്റ്റിസ് ബെഞ്ചില്‍ ആരൊക്കെയാണ് ഉള്ളതെന്ന് ഇനി നിശ്ചയിക്കും.

tRootC1469263">

യുവതീപ്രവേശന ഹർജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കാൻ സാധ്യത. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന അഭിഭാഷകരുടെ ആവശ്യത്തിന് പഴയ 9 അംഗ ബെഞ്ചില്‍ ഇപ്പോള്‍ കോടതിയില്‍ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു.

തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡല്‍ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിംഗ് അമിക്കസ് ക്യൂറിയെ സഹായിക്കും. 9 അംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികള്‍ പരിഗണിച്ച്‌ അന്തിമ വിധി പുറപ്പെടുവിക്കും.

Tags