ശബരിമല യുവതി പ്രവേശനം ; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
രാഷ്ട്രീയ സാഹചര്യം മാറി അതുകൊണ്ട് പുതിയ തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അതിനെ യുഡിഎഫ് സ്വാഗതം ചെയുന്നു
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് ഇനി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശന്. 10 മിനിറ്റ് മതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനെന്നും നിലപാട് മാറ്റമുണ്ടോ എന്ന് പറയണം, രാഷ്ട്രീയ സാഹചര്യംമാറി അതുകൊണ്ട് പുതിയ തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അതിനെ യുഡിഎഫ് സ്വാഗതം ചെയുന്നു. പഴയ നിലപാടില്‍ നിന്ന് മാറിയാല്‍ നല്ലകാര്യം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ പ്രചാരണ പരിപാടിയായിരുന്നു സംഗമം. കണക്കുകളില്‍ ഗുരുതര ക്രമക്കേടാണുള്ളത്. വിഷയത്തില്‍ നിന്ന് ദേവസ്വം മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ ആവില്ല. അയ്യപ്പന്റെ സ്വത്തുകള്‍ കൊള്ളയടിച്ചവരാണ് സര്‍ക്കാര്‍. സ്വര്‍ണ്ണം മോഷ്ടിച്ചത് ദേവസ്വം ബോര്‍ഡില്‍ ഉള്ളവര്‍തന്നെയാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് അതിന് സാധിക്കില്ല എന്നും വിഡി സതീശന് പറഞ്ഞു.
tRootC1469263">ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. അയ്യപ്പ സംഗമം നടന്നത് രാഷ്ട്രിയ പ്രചരണമായാണ്. അയ്യപ്പന് സിന്ദാബാദ് എന്ന് പറഞ്ഞാണ് സിപിഎം സംഗമം നടത്തിയത്. സ്വര്‍ണ്ണകൊള്ള മറക്കാന്‍ അയ്യപ്പ സംഗമം നടത്തി അത് മഹകൊള്ളയായി. യുഡിഎഫ് നേതാക്കളെ പ്രതിചേര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. കാരണം യഥാര്‍ത്ഥ കള്ളന്മാര് സിപിഎം നേതാക്കളാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
.jpg)


