ശബരിമല യുവതീപ്രവേശനം; വിധി ഒക്റ്റോബർ ആദ്യവാരം
Aug 11, 2026, 18:17 IST
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്‍റെ വിധി ഒക്റ്റോബർ ആദ്യവാരം ഉണ്ടായേക്കുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതാം ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയിലാണ് ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടു. തുടർന്നാണ് ശബരിമല കേസിൽ ഒക്‌ടോബർ ആദ്യം വിധിയുണ്ടാവുമെന്നും ശേഷം ബോധ്ഗയ കേസ് ഒക്റ്റോബർ 6 ന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
.jpg)

