ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയര്‍ത്തണം; പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കി അബിന്‍ വര്‍ക്കി എംഎല്‍എ

abin varkey

ശബരിമല തീര്‍ത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വര്‍ഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്

ശബരിമല ശ്രീധര്‍മ്മശാസ്ത്രാവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിന്‍ വര്‍ക്കി എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരില്‍ കണ്ട് കത്ത് നല്‍കി.


ശബരിമല തീര്‍ത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വര്‍ഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അബിന്‍ വര്‍ക്കിഎം.എല്‍.എ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കല്‍, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയപാത നിലവാരത്തിലേക്കുള്ള ഉയര്‍ത്തല്‍ ഏറെ സഹായകരമാകും. ശബരിമല തീര്‍ത്ഥാടനത്തിന്റെ ദേശീയ പ്രാധാന്യവും തിരുവാഭരണ പാതയുടെ ചരിത്ര-ആചാര പ്രാധാന്യവും പരിഗണിച്ച്, ഈ പാത ദേശീയപാതയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Tags