തുലാമാസ പൂജകള്ക്കായി ശബരിമല നട ഇന്ന് തുറക്കുന്നു
Oct 17, 2026, 07:09 IST
ദര്ശനത്തിനായുള്ള ഓണ്ലൈന് ബുക്കിങ്ങ് 50000 കടന്നു. അവലോക യോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും.
തുലാമാസ പൂജകള്ക്കായി ശബരിമല നട ഇന്ന് തുറക്കുന്നു. പുതിയ ശബരിമല, മാളികപ്പുറം മേല്ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ദര്ശനത്തിനായുള്ള ഓണ്ലൈന് ബുക്കിങ്ങ് 50000 കടന്നു. അവലോക യോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും.
തുലാമാസ പൂജകള്ക്കായി ശബരിമലയില് നട തുറക്കുമ്പോള് ദര്ശനത്തിനായി വന് ബുക്കിംഗ് ഉണ്ടായി. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീര്ഥാടകര് ഓണ്ലൈന് വഴി ദര്ശനം ബുക്ക് ചെയ്തു. ഇതോടെ സന്നിധാനത്ത് വന് ഭക്തജനത്തിരക്കുണ്ടാകും. പൂജ അവധി ദിവസങ്ങള് കൂടിയായതിനാല് മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബര് 18 ന് 50000 പേരും ഒക്ടോബര് 19ന് 40,000 പേരും ഇതിനോടകം ദര്ശനത്തിനായി ബുക്ക് ചെയ്തു.
.jpg)


