സെപ്റ്റംബർ മൂന്നിന് ശബരിമല നട തുറക്കും

Sabarimala will be opened on Monday for the Makaravilak Mahotsavam
Sabarimala will be opened on Monday for the Makaravilak Mahotsavam

ശബരിമല : ഓണത്തുടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4  ന് രാവിലെ അഞ്ചുമണിക്ക്  ദർശനത്തിനായി നടതുറക്കും.

tRootC1469263">

 ഉത്രാടം, തിരുവോണം ,അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട  സദ്യ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയുമാണ് ഓണസദ്യ നടത്തുക. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 7 ( ചതയം) രാത്രി 10 മണിക്ക് നടയടക്കും.

Tags