ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്
Jul 23, 2026, 06:51 IST
തനിക്ക് പകരം ബ്രഹ്‌മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജീവര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്
ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് നിര്‍ണായക തീരുമാനമെടുക്കും. സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നതും കാരണം രാജീവര്‍ക്ക് തന്ത്രിസ്ഥാനത്ത് തുടരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകന്‍ ബ്രഹ്‌മദത്തനെ ചുമതലയേല്‍പ്പിക്കാന്‍ ആലോചിക്കുന്നത്.
തനിക്ക് പകരം ബ്രഹ്‌മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജീവര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. തന്ത്രിസ്ഥാനം സംബന്ധിച്ച് ബോര്‍ഡിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും രാഷ്ട്രീയമായി ഏറെ വിവാദമുയര്‍ത്തിയ ഈ വിഷയത്തില്‍ ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാക്കും.
.jpg)

