വീണ്ടും ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍; ജനുവരിയിലെ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ

train
train

മഹാരാഷ്ട്രയിലെ ഹസൂർ സാഹിബില്‍ നിന്ന് കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ നമ്ബർ 07133 ജനുവരി ഏഴിന് രാവിലെ 4.25ന് സർവീസ് ആരംഭിക്കും

ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ. ജനുവരി മാസത്തില്‍ സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകളാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത്.മഹാരാഷ്ട്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കൊല്ലത്തേക്കുമുള്ളതാണ് സർവീസുകള്‍. ജനുവരിയില്‍ ഈ രണ്ട് ട്രെയിനുകളും ചേർന്ന് ആറ് സർവീസുകളാവും നടത്തുക.

tRootC1469263">

മഹാരാഷ്ട്രയിലെ ഹസൂർ സാഹിബില്‍ നിന്ന് കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ നമ്ബർ 07133 ജനുവരി ഏഴിന് രാവിലെ 4.25ന് സർവീസ് ആരംഭിക്കും. ജനുവരി എട്ടിന് രാത്രി 10 മണിക്ക് ട്രെയിൻ കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്ന് ട്രെയിൻ നമ്ബർ 07134 ജനുവരി 9 പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ജനുവരി 10ന് വൈകിട്ട് 5.30ന് ഹസൂർ സാഹിബില്‍ എത്തും.

തെലങ്കാനയിലെ ചർലപള്ളിയില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സർവീസുകള്‍ വീതമുണ്ട്. ജനുവരി 14, 21 തീയതികളില്‍ ചർളപ്പള്ളിയില്‍ നിന്ന് പകല്‍ 11.20ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാത്രി 10 മണിക്ക് കൊല്ലത്തെത്തും. തിരികെ ജനുവരി 16, 23 തീയതികളില്‍ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് ചർളപ്പള്ളിയിലെത്തും.

പാലക്കാട് ഡിവിഷനിലെ ട്രെയിൻ സർവീസുകളില്‍ താത്കാലിക മാറ്റങ്ങള്‍ വരുത്തിയിരുന്നു. മധുര ജംഗ്ഷനും തൂത്തുക്കുടിക്കും ഇടയിലുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ സുഗമമാക്കുന്നതിനുള്ള മാറ്റങ്ങളാണ് ഇത്. ഇതിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ - തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഭാഗികമായി റക്കി. ഒപ്പം, തൂത്തുക്കുടി - പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്ന സ്റ്റേഷൻ മാറ്റുകയും ചെയ്തു.

Tags