ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകന് പാമ്പ് കടിയേറ്റു
Nov 21, 2023, 20:07 IST

ശബരിമല : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകന് പാമ്പ് കടിയേറ്റു. മലപ്പുറം സ്വദേശി സജിത്ത് (40) നാണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മരക്കൂട്ടത്തിൽ വെച്ചായിരുന്നു സംഭവം. സജിത്തിനെ ഉടൻതന്നെ പമ്പ ആശുപത്രിയിൽ എത്തിച്ച് ആൻറി സ്നേക്ക് വെനം നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.
ഇയാളുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.