ശബരിമല സന്നിധാനത്ത് തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

google news
death

ശബരിമല : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സൗത്ത് ബി ബി ക്രോസ് 26 - മെയിൻ ജയാ നഗറിൽ വി എ മുരളി ( 59 ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. 

സുഹൃത്തുക്കൾക്കൊപ്പം എത്തിയ മുരളിപതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മേൽ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

Tags