ശബരിമല; തുലാമാസ പൂജയ്ക്കുള്ള റൂം ബുക്കിങ് ഇന്ന് മുതൽ

Sabarimala is getting ready for a drastic change; Waiting for a digital makeover...!

പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം.

പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കൂടുതൽ വിപുലമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം.

നേരത്തെ 190 മുറികൾ മാത്രമായിരുന്നു ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫിസ് വഴിയാണ് ഭക്തര്‍ക്ക് അനുവദിച്ചിരുന്നത്. നിലവില്‍ പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതല്‍ ഓണ്‍ലൈനായി പത്തു മുറികള്‍ ബുക്ക് ചെയ്യാം.

www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ റൂം ബുക്കിങ് നാളെ ( ബുധനാഴ്ച ) രാവിലെ 7 മണി മുതല്‍ ആരംഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂര്‍ത്തിയാകാതെ വരികയും, പണം അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ആവുകയും ചെയ്താല്‍ രേഖകള്‍ സഹിതം onlinerectdb@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്.

Tags