ശബരിമല: റവന്യൂവകുപ്പ് കൺട്രോൾ റൂം എരുമേലിയിൽ പ്രവർത്തനം തുടങ്ങി
Nov 16, 2023, 18:29 IST

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് സീസണിന്റെ ഭാഗമായി റവന്യൂവകുപ്പിന്റെ എരുമേലി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. എരുമേലി ശബരി റസിഡൻസിയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. നിർമൽകുമാർ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.