സന്നിധാനത്ത് മാലിന്യ മുക്ത സംസ്കാരം വളർത്തിയെടുക്കാനായി ആരംഭിച്ച 'പുണ്യം പൂങ്കാവനം' പദ്ധതി ഇക്കുറി ആരംഭിച്ചില്ല

google news
sabarimala sannidhanam punyam poonkavanam

ശബരിമല: സന്നിധാനത്ത് മാലിന്യ മുക്ത സംസ്കാരം വളർ ത്തിയെടുക്കാനായി കേരളാ പൊലീസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി ഇക്കുറി ആരംഭിച്ചില്ല. ഭക്തർക്ക് ആഹാര അവശിഷ്ടങ്ങൾക്ക് മുകളിലൂടെ നടന്ന് പോകേണ്ട ഒരു സാഹചര്യം ഉണ്ടാ യിരുന്ന സമയത്ത്2011ൽ ആണ് മാലിന്യ മുക്ത സംസ്കാരത്തിന് പുതിയപാത തെളിച്ച്പദ്ധതി ആരം ഭിച്ചത്. 

ശബരിമലയിൽ ഭക്തരുടെ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന  പൂജാസാ ധനങ്ങ ൾപൊതിഞ്ഞ് കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്തിരുന്നത് വിശുദ്ധി സേനാം ഗങ്ങൾ മാത്രമാ യിരുന്നു.മാലിന്യ നിർമ്മാർജനം അവരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പുതി യൊരു മാലിന്യ നിർമാർജന സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യ ത്തോടെയായിന്നു പദ്ധതി നടപ്പി ലാക്കിയത്.

തന്ത്രി, മേൽശാന്തി, ദേവസ്വം ബോർഡ് പ്രസിഡൻ്റ്,  മെമ്പർമാർ ഭക്തർ  വിവിധ വകുപ്പ് ജീവനക്കാർ ഉന്നത പോലീസ്, റവന്യൂ വകുപ്പ് ഉൾപ്പടെയുള്ള സർക്കാർ ഉ ദ്യോഗസ്ഥരും ഒരു മനസ്സോടെയായി ഇതിൽ ഭാഗവാക്കായത്. ഈ പദ്ധതിക്ക് കോടതിയുടെ വരെ പ്രശംസ ലഭിക്കുകയും പ്രധാനമന്ത്രിയുടെ മങ്കിബാത്ത് പരിപാടിയിലും മുക്തകണ്ഠമായ
പ്രശംസ ലഭിച്ചിരുന്നു. 

എന്നാൽ ഇത്തവണ ഇതിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഭക്തർ ഇരു മുടിക്കെ ട്ടിൽ കൊണ്ടു വന്ന പൂജാ സാധനയങ്ങൾ മിക്കവയും പ്ലാസ്റ്റിക് കവറുകളിലാണ് കൊണ്ടുവരുന്നത്. ഇതിന് കാതലായ മാറ്റം ഉണ്ടാക്കി യത്  പുണ്യം പൂങ്കാവനത്തിൻ്റെ പ്രവ ർത്തനവും ബോധവല്ക്കരണവു മാണ്. 

കഴിഞ്ഞ വർഷം ശുചീക രണത്തിനായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ പവിത്രം ശബരി മല എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇത്തവണ സന്നിധാനത്ത് പവിത്രം ശബരിമല ശുചീ കരണ പദ്ധതി ആരംഭിച്ചെങ്കിലും പോലീസിൻ്റെ നേത്യത്തിലുള്ള പുണ്യം പൂങ്കാവനം പദ്ധതി ഇതുവരെതുടങ്ങിയിട്ടില്ല.

മുൻകാലങ്ങളിൽ ഡി.വൈ.എ പി യുടെ നേത്യത്യ ത്തിൽ സി.ഐ, എസ്.ഐമാർ ഉൾപ്പടെ അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്നിധാനം, പമ്പ, എരുമേലി, നിലയ് ക്കൽ, എന്നിവിടങ്ങളിൽ അമ്പതിലധികം പൊലീ സുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ പദ്ധതി തുടങ്ങാത്തത് മൂലം മാലിന്യ നിർമ്മാർ ജ്ജനം കീറാമുട്ടി യാകുമോ എന്നാശങ്കയുംഉണ്ട്. 

ശബരിമലയുടെ അതിലോല പരി സ്ഥിതി സംരക്ഷി ക്കുന്നതിനും ഉ ത്തരവാദിത്യപൂ ർണ്ണമായ തീർത്ഥാടനമെന്ന ആശയം പ്രചരി പ്പിക്കുന്നതിനും പുണ്യം പൂങ്കാവനം പദ്ധതി വഹി ച്ച പങ്ക് വലുതാണ്.

Tags