ശബരിമലയിൽ ചൊവ്വാഴ്ച്ച ദർശനത്തിനെത്തിയത് മുക്കാൽ ലക്ഷം തീർത്ഥാടകർ

sabarimala

പത്തനംതിട്ട : ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ.  പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി. 

tRootC1469263">

sabarimala

മണ്ഡല-മകരമാസം 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഒരു ദിവസം 1,18,000 പേർ വന്നതാണ് ഈ സീസണിൽ ഇതുവരെ പരമാവധി ആളുകൾ എത്തിയ ദിവസം. 

സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ സന്നിധാനം വിട്ടിറങ്ങുന്നത്.

Tags