ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

de

ഇതര സംസ്ഥാനത്ത് നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അപകടം.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാനത്ത് നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അപകടം.

tRootC1469263">

വാഹനം ഭാഗീകമായി തകർന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Tags