ദേവസ്വത്തിനും പോലീസിനും ആശ്വാസം ; വിവാദങ്ങൾക്കിടയിലും ശബരിമല തീർത്ഥാടനം വിജയകരം

Relief for Devaswom and police; Sabarimala pilgrimage a success despite controversies

ശബരിമല: വലിയ പരാതികൾക്കിട നൽകാതെ മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയായതിൻ്റെ ആശ്വാസത്തിലാണ് ദേവസ്വം ബോർഡും പോലീസും. സ്വർണ്ണപ്പാളി കേസിൻ്റെയും അതുയർത്തിയ വിവാദങ്ങൾക്കുമിടയിലാണ് ഈ തീർത്ഥാടനം ആരംഭിച്ചത്.അതിനാൽ തീർഥാടന കാലത്തിൻ്റെ തുടക്കത്തിൽ ആശങ്കകൾ നിരവധിയായിരുന്നു. കോടതി നിയോഗിച്ച ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ ഈ തീർത്ഥാന കാലത്ത് കൂടുതൽ സമയം സന്നിധാനത്ത് ചിലവഴിച്ച് കൃത്യമായ ഇടപെടലുകൾ നടത്തിയത് തീർത്ഥാടനം വിജയിപ്പിക്കുന്നതിൽ നല്ലൊരു
പങ്ക് വഹിച്ചു. 

tRootC1469263">


സ്വർണ്ണക്കൊള്ള വിവാദങ്ങൾക്കിടയിൽ തുടങ്ങിയ തീർത്ഥാടനത്തിൽ എല്ലാ മേഖലകളിലും കോടതി നിയോഗിച്ച സ്പെഷ്യൽ കമീഷണറുടെ മേൽനോട്ടം ഉണ്ടായിരുന്നു. കൃത്യതയോടെയും കാര്യക്ഷമമായും തീർത്ഥാടനം മുന്നോട്ട് കൊണ്ടുപോകാനും തീർത്ഥാടകർ ചൂഷണങ്ങൾക്കിരയാക്കാതിരിക്കാനും സ്പെഷ്യൽ കമ്മീഷണറുടെ ഇടപെടൽ വളരെ സഹായിച്ചു.എ.ഡി. ജി.പിയും ശബരിമല ചീഫ് കോഡിനേറ്ററുമായ എസ് .ശ്രീജിത്ത് കൂടുതൽ സമയം സന്നിധാനത്ത് തങ്ങി പോലീസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

Relief for Devaswom and police; Sabarimala pilgrimage a success despite controversies

മകരവിളക്ക് ദിവസം ഇന്നേ വരെ സന്നിധാനം ദർശിക്കാത്ത വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും മകരജ്യോതി ദർശനവും ശബരീശ ദർശനവും നടത്തി അപകടങ്ങളില്ലാതെ തീർത്ഥാടകർക്ക് മലയിറങ്ങാൻ പോലീസിനും കേന്ദ്രസേനയ്ക്കും ഏറെ പണിപ്പെടേണ്ടി വന്നു.ഇതിനൊന്നാകെ നേതൃത്വം വഹിച്ചത് എ.ഡി.ജി.പി എസ്.ശ്രീജിത്താണ്. മകരവിളക്കി നോടനുബന്ധിച്ച് കെട്ടിടങ്ങളിലെ ടെറസിലും മറ്റും നടത്തിയ സുരക്ഷാ പരിശോ
ധനയ്ക്കിടെ എ.ഡി.ജി.പിക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. എ.ഡി.എം അരുൺ.എസ് .നായർ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് ഭര
ണപരമായ ഏകോപനം കാര്യക്ഷമമായി നടത്തി.

Relief for Devaswom and police; Sabarimala pilgrimage a success despite controversies
ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അധികാരമേറ്റത് തീർത്ഥാടനത്തിന് തൊട്ട് മുൻപായിരുന്നു. അദ്ദേഹത്തിൻ്റെയും ബോർഡിൻ്റെയും പ്രവർത്തനങ്ങൾ തീർത്ഥാടനത്തെ വിജയകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. തിരുമുറ്റത്ത് നിന്ന് മകരജ്യോതി ദർശനത്തിന് മുൻകാലങ്ങളിൽ തിരുമുറ്റത്ത് നില്ക്കാൻ നല്കിയ പാസിൻ്റെ വിതരണം സംബന്ധിച്ച് വിമർശനങ്ങളും പാസ് മറിച്ച്
നൽകൽ ആരോപണങ്ങളും ഉയർന്നിരുന്നു. ഫോട്ടോ പതിച്ച പാസ് നല്കാൻ ബോർഡ് പ്രസിഡൻ്റ് തീരുമാനം എടുത്ത് നടപ്പാക്കിയത് മുൻ
കാലങ്ങളിൽ പാസ് വിതരണത്തിൽ ഉയർന്ന ആക്ഷേപങ്ങൾ ഇല്ലാതാക്കാൻ ഇടയാക്കി. ‌‌

തീർത്ഥാടകർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിതരണം ചെയ്തു. അരവണയുടെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് കുറച്ചു ദിവസങ്ങളിൽ വിതരണത്തിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തിയതൊഴിച്ചാൽ എല്ലാം മംഗളകരമായിരുന്നു.

Tags