ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.50 കോടി അനുവദിച്ച് സർക്കാർ
Sep 14, 2026, 10:40 IST
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. അവലോകന യോഗത്തിനുശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രിയുടെ അടിയന്തര അംഗീകാരം ലഭിക്കുകയായിരുന്നു. തീർത്ഥാടകർക്ക് സുഗമമായ യാത്രാസൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് തുകയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളത്. 2024-25 കാലയളവിൽ 326.97 കോടി രൂപയും, 2025-26 ൽ 377.80 കോടി രൂപയുമായിരുന്നു അനുവദിച്ചിരുന്നത്. വൻതോതിലുള്ള തിരക്കും യാത്രാപ്രശ്നങ്ങളും പരിഹരിക്കാൻ ഈ തുക വലിയതോതിൽ ഉപകരിക്കും.
.jpg)

