ശബരിമല വലിയ നടപ്പന്തലിൽ ഭക്തർക്ക് ഭീഷണിയായി തുറന്ന ഡ്രെയിനേജ് ; സ്ലാബിട്ട് മൂടാൻ നടപടിയില്ല

Open drainage at Sabarimala Valiya Papanthal poses a threat to devotees; No action taken to cover it with slab

 ശബരിമല : വലിയ നടപ്പന്തലിൻ്റെ ഒരു വശത്ത് ഡ്രെയിനേജിനുള്ള ഓട സ്ലാബിട്ട് മൂടാൻ നടപടിയില്ല. ഭക്തർ ക്യൂ നില്ക്കുന്ന ഭാഗത്ത് ബാരിക്കേടിനടുത്താണ് കുഴി. ക്യൂ നില്ക്കുന്നവരിൽ കൊച്ചു കുട്ടികൾ ബാരിക്കേടിനിടയിലൂടെ പുറത്ത് കടന്ന് നില്ക്കാറുണ്ട്. ഈ സമയം കുട്ടികൾ കാൽ തെറ്റി ഓടയിൽ വീഴാനുള്ള സാധ്യതയും ഉണ്ട്. നടപ്പന്തലിനും ഓടയ്ക്കുമിടയിലൂടെ ഹൈട്രെൻ്റ് ഉൾപ്പടെ നിരവധി പൈപ്പുകളും പോകുന്നുണ്ട്.

tRootC1469263">

ഈ പൈപ്പുകൾക്കിടയിലാണ് കുട്ടികൾ നിൽകുന്നത്. പൈപ്പിൽ കാൽ തട്ടി കുട്ടികൾ താഴ്ചയുള്ള ഓടയിൽ വീഴാൻ സാധ്യത ഏറെയാണ്. 
കൂടാതെ പ്രണവം പിൽഗ്രിംസെൻ്ററിൻ്റെ മുൻവശത്തെ പാതയിലൂടെ പോകുന്നവർ കാല് തെറ്റി ഈ ഓടയിൽ വീഴാനുള്ള സാധ്യത ഉണ്ട്. അരവണ പ്രസാദ വിതരണ മണ്ഡപത്തിൽ നിന്നും പ്രസാദം വാങ്ങി വരുന്നവരുടെ വലിയ തിരക്ക് ഈ പാതയിൽ ഉണ്ടാകാറുണ്ട്.

ഈ തിക്കും തിരക്കിനുമിടയിൽ ആൾക്കാർ കാല് തെറ്റി കുഴിയിൽ വീണ് അപകടം സംഭവിക്കാം. ഏറെ നേരം ക്യു നില്ക്കുന്ന തീർത്ഥാടകരുടെ കൈയ്യിൽ പടികയറുമ്പോൾ അടിക്കാനായി വച്ചിരിക്കുന്ന നാളികേരം ഓടയിൽ വീണ് നഷ്ടപ്പെടുന്നുണ്ട്. കൂടാതെ കയ്യിൽ കരുതിയ ലഘുഭക്ഷണം കഴിച്ചിട്ട് അതിൻ്റെ അവശിഷ്ടങ്ങളും ഇവ പൊതിഞ്ഞ് കൊണ്ട് വന്ന കവറുകളും പേപ്പറുകളും ഓടയിൽ തള്ളുന്നുണ്ട്. ഇത് വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തുന്നു.

Tags