ശബരിമലയിൽ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

New police batch takes charge at Sabarimala

ശബരിമല : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചിൽ ഉള്ളത്. അസി. സ്‌പെഷ്യൽ ഓഫീസറും (എ.എസ്.ഒ) 10 ഡി.വൈ.എസ്.പിമാരും 34 സി.ഐമാരും സംഘത്തിൽ ഉൾപ്പെടുന്നു. 

സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ സ്‌പെഷ്യൽ ഓഫീസർ എം.എൽ. സുനിൽ ഉദ്യോഗസ്ഥർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി. ഭക്തർക്ക് പരമാവധി സഹായം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അവരോട് സൗമ്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും അതിനാൽ സദാസമയവും ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ.എസ്.ഒ മാരായ ജെ.കെ. ദിനിൽ കുമാർ, എസ്. അജയ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പത്തു ദിവസമാണ് ഒരു ബാച്ചിന്റെ സേവനം.

tRootC1469263">

New police batch takes charge at Sabarimala

Tags