ശബരിമല മേൽശാന്തി നിയമന ക്രമക്കേട് ; അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ

Sabarimala Melshanthi appointment irregularities; Devaswom Minister K Muraleedharan announces investigation

 തിരുവനന്തപുരം : ശബരിമല മേൽശാന്തി നിയമന ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനും ദേവസ്വം പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നൽകി. ഔദ്യോഗികമായി പരാതി ലഭിച്ചുവെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് ആ ചുമതലയിലെത്തിയത് വ്യാജരേഖ ചമച്ചെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ന്യൂസ് 18 പുറത്തുവിട്ടത്. അപേക്ഷകരിൽ നിന്നും അഭിമുഖം വഴി യോഗ്യത നേടുന്നവരിൽ നിന്ന് ചിങ്ങമാസത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വൃശ്ചിക മാസത്തിൽ മേൽശാന്തിയെ നിയമിക്കുന്നത്. ദിവസേന മൂന്ന് പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി മേൽശാന്തി ആകണമെന്നാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് പ്രസാദ് മേൽശാന്തിയായത്. ഇ ഡി പ്രസാദ് വ്യാജരേഖ ചമച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡ്‌ അധികൃതരുടെ ഒത്താശ ഉണ്ടായെന്നും തെളിവുകൾ വ്യക്തമാക്കുന്നു.

Tags