ശബരിമല മേൽശാന്തി നിയമന വിവാദം ; തന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ഠരര് രാജീവിനോ കുടുംബാംഗങ്ങൾക്കോ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് മുൻ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി

Sabarimala Melshanthi appointment controversy; Former Melshanthi V.N. Vasudevan Namboothiri says he did not pay a single rupee to Kantarar Rajeev or his family members in connection with his appointment

തന്റെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠരര് രാജീവിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് പൂർണ ഉത്തരവാദിത്വത്തോടെയും നൂറ് ശതമാനം ഉറപ്പോടെയും പറയാൻ കഴിയുമെന്ന് വി. എൻ. വാസുദേവൻ നമ്പൂതിരി വ്യക്തമാക്കി. തെളിവുകളില്ലാതെ വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആരോപണങ്ങൾ അവരുടെ വ്യക്തിപരമായ സൽപ്പേരിനും സമൂഹത്തിന്റെ വിശ്വാസത്തിനും ക്ഷതമേൽപ്പിക്കുമെന്നും, ആരെയും കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

 തിരുവനന്തപുരം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തള്ളി മുൻ മേൽശാന്തി ബ്രഹ്മശ്രീ വി. എൻ. വാസുദേവൻ നമ്പൂതിരി. ശബരിമല തന്ത്രി കുടുംബാംഗമായ കണ്ഠരര് രാജീവിന് മേൽശാന്തി നിയമനത്തിനായി പണമോ മറ്റേതെങ്കിലും ആനുകൂല്യമോ നൽകിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സമീപകാലമായി ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ പണം വാങ്ങിയാണ് നിയമനം നടക്കുന്നതെന്നും, അതുമായി ബന്ധപ്പെട്ട് കണ്ഠരര് രാജീവിനെതിരെ സമൂഹമാധ്യമങ്ങളിൽ ചില ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

തന്റെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠരര് രാജീവിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് പൂർണ ഉത്തരവാദിത്വത്തോടെയും നൂറ് ശതമാനം ഉറപ്പോടെയും പറയാൻ കഴിയുമെന്ന് വി. എൻ. വാസുദേവൻ നമ്പൂതിരി വ്യക്തമാക്കി. തെളിവുകളില്ലാതെ വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആരോപണങ്ങൾ അവരുടെ വ്യക്തിപരമായ സൽപ്പേരിനും സമൂഹത്തിന്റെ വിശ്വാസത്തിനും ക്ഷതമേൽപ്പിക്കുമെന്നും, ആരെയും കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

സമീപകാലമായി സോഷ്യൽ മീഡിയയിൽ ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകിച്ച്, ശബരിമല തന്ത്രി കുടുംബാംഗമായ ശ്രീ കണ്ഠരര് രാജീവരെ സംബന്ധിച്ച് പണം വാങ്ങി മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാൻ ഇടയായി.

ഈ സാഹചര്യത്തിൽ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കേണ്ടത് ഒരു ധാർമ്മിക ഉത്തരവാദിത്വമായി ഞാൻ കരുതുന്നു.
ശബരിമല എന്റെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ശ്രീ കണ്ഠരര് രാജീവർക്കോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ ഞാൻ ഒരു രൂപ പോലും നൽകിയിട്ടില്ല. ഇക്കാര്യം പൂർണ്ണ ഉത്തരവാദിത്വത്തോടെയും നൂറ് ശതമാനം ഉറപ്പോടെയും എനിക്ക് പറയാൻ കഴിയും.
സത്യം അറിയാതെയും തെളിവുകളില്ലാതെയും വ്യക്തികളെ ലക്ഷ്യമാക്കി നടത്തുന്ന ആരോപണങ്ങൾ അവരുടെ വ്യക്തിപരമായ സൽപ്പേരിനും സമൂഹത്തിന്റെ വിശ്വാസത്തിനും മുറിവേൽപ്പിക്കുന്നതാണ്. ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അവ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം.

എന്റെ അനുഭവത്തിൽ, ശബരിമല ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹവും ദൈവഹിതവും കൊണ്ടാണ് എനിക്ക് മേൽശാന്തിയായി സേവനമനുഷ്ഠിക്കാനുള്ള മഹാഭാഗ്യം ലഭിച്ചത്. അതിനാൽ, എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ സത്യം പൊതുസമൂഹത്തെ അറിയിക്കുകയാണ്.
സത്യമേവ ജയതേ.
സ്വാമി ശരണം അയ്യപ്പ.

ബ്രഹ്മശ്രീ വി. എൻ. വാസുദേവൻ നമ്പൂതിരി

Tags