ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി

'Remove me from the position of Sabarimala Thantri': Kandararu Rajeevaru submits letter to Travancore Devaswom Board.

ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ യോഗ്യത നേടിയവരുടെ എണ്ണം ഇത്രയും കുറവ് വരുന്നത്.

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞതും ഈ തീരുമാനത്തിന് കാരണമായി

ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ യോഗ്യത നേടിയവരുടെ എണ്ണം ഇത്രയും കുറവ് വരുന്നത്. മാളികപ്പുറത്തെ പട്ടികയിലുള്ള മൂന്നുപേരും ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ്. മുഖാമുഖത്തിലെ മാര്‍ക്ക് പരിഗണിച്ച് വീണ്ടും എണ്ണം കുറഞ്ഞേക്കും എന്നാണ് വിവരം. ഒഴിവാക്കിയവരുടെ അപ്പീല്‍ പരിഗണിച്ചാലും അന്തിമ പട്ടികയുടെ എണ്ണം കൂടാനിടയില്ല. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന വര്‍ഷം 13 - 14 പേരോളം മേല്‍ശാന്തി പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags