ശബരിമല മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

Sabarimala is getting ready for a drastic change; Waiting for a digital makeover...!

ഇരുവരുടേയും അപേക്ഷകൾ ദേവസ്വം ബോര്‍ഡ് നിരസിച്ചിരുന്നു. ബുധനാഴ്ച അഭിമുഖം നടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ കൂടി പങ്കെടുപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ഇരുവരുടേയും അപേക്ഷകൾ ദേവസ്വം ബോര്‍ഡ് നിരസിച്ചിരുന്നു. ബുധനാഴ്ച അഭിമുഖം നടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ചരിത്രത്തില്‍ ആദ്യമായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മികവ് പരിശോധനയില്‍ അഞ്ചുപേരും അറുപത് ശതമാനത്തിലേറെ മാര്‍ക്ക് നേടിയാണ് യോഗ്യത ഉറപ്പാക്കിയത്. ഈ മാസം പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും.

 

Tags