ശബരിമല മണ്ഡല-മകരവിളക്ക് ; ശുചീകരണ യജ്ഞവുമായി 'പവിത്രം ശബരിമല പ്രോജക്ട്'

google news
DXG

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ  ആരംഭിച്ചു.

DFH

 മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങൾ  വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ  പ്രധാന ലക്ഷ്യം. ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ ഉൽപ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാർ, വൈദിക സേവന ജീവനക്കാർ എന്നിവർ ഈ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

WATERMAN


 

Tags