ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ചു
Mar 27, 2026, 10:00 IST
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് (SIT) കോടതി കൂടുതൽ സമയം അനുവദിച്ചു. കേസിന്റെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭ്യമാകാൻ ഏപ്രിൽ അവസാനവാരം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.
നിലവിൽ പി.എസ്. പ്രശാന്തിന്റെ കാലത്തെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട 20 പേർ ഉൾപ്പെടെ ആകെ 358 സാക്ഷികളെ പ്രത്യേക സംഘം വിസ്തരിച്ചിട്ടുണ്ട്. കേസ് കൂടുതൽ വിശദമായി പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി അന്വേഷണം മെയ് 18-ലേക്ക് കോടതി മാറ്റി വെച്ചു.
.jpg)


