ശബരിമല സ്വർണ്ണക്കൊള്ള ; കണ്ഠര് രാജീവർക്ക് തിരിച്ചടി, ദ്വാരപാലകശില്പക്കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാം - കൊല്ലം വിജിലൻസ് കോടതി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പിടിയിലായ കണ്ഠര് രാജീവർക്ക് തിരിച്ചടി. രണ്ടാമത്തെ കേസിലും കണ്ഠര് രാജിവരെ അറസ്റ്റ് ചെയ്യാമെന്നാണ് കൊല്ലം വിജിലൻസ് കോടതി പറഞ്ഞിരിക്കുന്നത്. ദ്വാരപാലക ശിൽപക്കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. മുന്നെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിൽ ഇന്ന് പരിഗണിക്കാനാണ് ഇരുന്നത്. എന്നാൽ ഇതിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈ മാസം 19 ലേക്ക് മാറ്റി.
ഇന്ന് കോടതി പറഞ്ഞതിന് പിന്നാലെ ദ്വാരപാലകശില്പ കേസിലും തന്ത്രി കണ്ഠര് രാജീവർ പ്രതിയീകും. അറസ്റ്റ് രേഖപ്പെടുത്തനുമുള്ള അനുമതി കോടതി നൽകിയതിന് പിന്നാലെ ഇതോടെ രണ്ട് കേസുകളാണ് തന്ത്രിക്ക് മേൽ വരുക. ദിവസങ്ങൾക്ക് മുന്നെയാണ് കേസിൽ കണ്ഠര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തത്.
കൃത്യമായ തെളിവുകളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരുന്നത്. നിർണായകമായ അറസ്റ്റിൽ നിരവധി കാര്യങ്ങൾ കണ്ടെത്തിയിരുന്നു. സ്വർണ മോഷണത്തിൽ തന്ത്രി മൗനാനുവാദം നൽകിയെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തയിത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദീർഘ കാലത്തെ ബന്ധമിയാൾക്കുണ്ടെന്നും ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി എത്താനുള്ള കാരണവും തന്ത്രിയാണെന്നും കണ്ടെത്തിയിരുന്നു,.
.jpg)


