ശബരിമല സ്വർണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം

Sabarimala gold theft case; Unnikrishnan suspects that the gold brought back by Potty was a duplicate

പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലം

ശബരിമല സ്വർണക്കൊള്ളയിൽ  യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയാണെന്നുമുള്ള സംശയം നിലനിൽക്കുകയാണ്. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

tRootC1469263">

1999 ൽ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടെത്തിയത്. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോർട്ടിലില്ല. ഇതുമായി ബന്ധപ്പെട്ട് വി.എസ്.എസ്.സിയുമായി വീണ്ടും ചർച്ച നടത്തും. നിർണായക വിവരം എ ഡി ജി പി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

അതേസമയം ശബരിമലയിൽ നിന്ന് കട്ടെടുത്ത സ്വർണത്തിൻ്റെ അളവ് കൂടാൻ സാധ്യതയുണ്ട്. നിലവിൽ ഉറപ്പിച്ചത് 585 ഗ്രാം അഥവാ 74 പവൻ സ്വർണത്തിൻ്റെ മോഷണമണ്. ഇതിൻ്റെ ഇരട്ടിയിലേറെ നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വർണപ്പാളികളുടെ താരതമ്യ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്. കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.

Tags