ശബരിമല സ്വർണക്കൊള്ള കേസ് : പ്രത്യേക അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മൊഴിയെടുപ്പ് ഉൾപ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂർത്തിയായി. നിലവിലെ അറസ്റ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിക്കുക.
tRootC1469263">കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി രേഖപ്പെടുത്തി. 2025ൽ ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടിയാണ് മൊഴിയെടുത്തത്. ദേവസ്വം ബോർഡ് പറഞ്ഞിട്ടാണ് ദ്വാരപാലക പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ അനുമതി നൽകിയതെന്ന് തന്ത്രി മൊഴി നൽകി. വാതിലും കട്ടിളപ്പാളികളും കൊണ്ടുപോകാനും അനുമതി തേടിയിരുന്നു.
എന്നാൽ, ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനത്തുതന്നെ നടത്താനാണ് നിർദേശം നൽകിയതെന്നും മഹേഷ് മോഹനരുടെ മൊഴിയിലുണ്ട്. ഗോവർധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൂജകൾക്കായി ക്ഷണിക്കുമ്പോൾ പോകാറുണ്ടെന്നായിരുന്നു മൊഴി.
.jpg)


