ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠരര് രാജീവരരുടെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തുന്നു
Updated: Jan 10, 2026, 16:03 IST
ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരെ വെള്ളിയാഴ്ചയാണ് എസ്‌ഐടി സംഘം അറസ്റ്റു ചെയ്തത്.
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസില്‍ കണ്ഠരര് രാജീവരരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നു.ആലപ്പുഴ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എസ്‌ഐടി സംഘം എത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ ഉള്‍പ്പടെയുള്ള സംഘമാണ് പരിശോധനക്കായി വീട്ടിലേക്ക് എത്തിയത്.
ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരെ വെള്ളിയാഴ്ചയാണ് എസ്‌ഐടി സംഘം അറസ്റ്റു ചെയ്തത്. തന്ത്രിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. അതേസമയം, റിമാൻഡിലായ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്കായി രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്
tRootC1469263">.jpg)


