ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പാളിച്ചയുണ്ടെങ്കില്‍ പുതിയ അന്വേഷണം ; മന്ത്രി കെ മുരളീധരന്‍

'The arrangement of sleeping on the floor in medical colleges should end, this should not be made a health department': Minister K Muraleedharan wants changes in infrastructure

ആദ്യം കുറ്റപത്രം സമര്‍പ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങള്‍ പുറത്തുവരാനുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പാളിച്ചയുണ്ടെങ്കില്‍ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ആദ്യം കുറ്റപത്രം സമര്‍പ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങള്‍ പുറത്തുവരാനുണ്ട്. മുന്‍ മന്ത്രി വാസവന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.


അതേസമയം, കേസില്‍ എസ്‌ഐ ടി സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിച്ചു.
മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നതോടെയാണ് എസ്‌ഐടി സംഘമെത്തിയത്. തിരുവാഭരണ കമീഷണര്‍ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന

Tags