ശബരിമല സ്വർണക്കൊള്ള : മുരാരി ബാബു ഹൈക്കോടതിയിലേക്ക്

murari babu
murari babu

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററും രണ്ടാം പ്രതിയുമായ മുരാരി ബാബു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം നാളെ ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിക്കുന്നത്.

tRootC1469263">

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും സഹകരിച്ചിട്ടുണ്ടെന്നും, ഒരു മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും മുരാരി ബാബു ഹർജിയിൽ പറയുന്നു. കൂടാതെ, കൂടുതൽ റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുരാരി ബാബു ജാമ്യം തേടുന്നത്.

Tags