ശബരിമല സ്വർണ്ണക്കൊള്ള ; എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിലും സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കുന്നുവെന്ന് കെസി വേണുഗോപാൽ എംപി

KC Venugopal MP

 തൃശ്ശൂർ : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ പ്രവർത്തനം കേരള സർക്കാർ നിയന്ത്രിക്കുന്ന പരിധിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നും എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിൽ പോലും സർക്കാരിന്റെ താൽപര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. 

tRootC1469263">

എസ്.ഐ.ടിയുടെ വിശ്വാസ്യത ഹൈക്കോടതി തന്നെ സംശയത്തോടെ നിരീക്ഷിക്കുന്നത്.കടകംപള്ളിയെ ചോദ്യം ചെയ്തത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാൽ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ, അവരുടെ പേരുകളും വിവരങ്ങളും ഉടൻ തന്നെ പുറത്തുവരുന്നു. ഇതിൽ നിന്നുതന്നെ ഇരട്ടത്താപ്പ് വ്യക്തമായി മനസ്സിലാക്കാം. തദ്ദേശ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് തന്നെയാണ് ചോദ്യം ചെയ്യലുകളുടെ തീയതികൾ മാറ്റിവെച്ചതെന്ന് വ്യക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് ചോദ്യം ചെയ്യലുകൾ വൈകിപ്പിച്ചത്. യഥാർത്ഥ പ്രതികളെന്ന് പറയപ്പെടുന്നവരെ ചോദ്യം ചെയ്തിട്ടും ഒന്നും പുറത്തറിയുന്നില്ല.
പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിന് കനത്ത തിരിച്ചടിയുണ്ടാകും. ജനങ്ങളിൽ നിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.

അടൂർ പ്രകാശ് കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനെ  ഞങ്ങൾ ഭയമില്ല. കാരണം കുറ്റം ചെയ്തവർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. അയ്യപ്പന്റെ സ്വർണം കവർന്നത് ആരാണെന്നും, ദേവസ്വം ബോർഡ് ഭരിച്ചിരുന്നതും ഇപ്പോൾ ഭരിക്കുന്നതും ആരാണെന്നും, കേരള സർക്കാരിനെ നിയന്ത്രിക്കുന്നത് ആരാണെന്നും ജനങ്ങൾക്കറിയാം. പിണറായി വിജയൻ അറിയാതെ കേരളത്തിൽ ഒരു ഇല പോലും അനങ്ങില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ കേസും മുന്നോട്ട് പോകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവംആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ മറ്റൊരു വ്യക്തമായ ഉദാഹരണമാണ്.ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരേ കർശനവും കൃത്യവുമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മുടെ ആരോഗ്യരംഗം എത്രമാത്രം തകർച്ചയിലാണെന്ന് ഓരോ ദിവസം കടന്നുപോകുമ്പോഴും ഓരോ സർക്കാർ ആശുപത്രിയിലൂടെയും വ്യക്തമാകുകയാണെന്നും കെസിവേണുഗോപാൽ ചൂണ്ടിക്കാട്ടി.

മറ്റത്തൂർ പഞ്ചായത്തിൽ നടന്ന സംഭവങ്ങളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. കെപിസിസിയായാലും ഡിസിസിയായാലും പാർട്ടി നിലപാട് ഒന്നുതന്നെയാണ്. പാർട്ടിയുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും. വർഗീയ സംഘടനകളുമായുള്ള യാതൊരു ബന്ധവും പാർട്ടിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാൽ പറഞ്ഞു.

Tags