ശബരിമല സ്വർണക്കൊള്ള ; സി.പി.എമ്മിന് എല്ലാം അറിയാം, അന്വേഷണം കടകംപള്ളിയിൽ ഒതുങ്ങരുത്, വാസവനിലേക്കും എത്തണം : കെ മുരളീധരൻ
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ വാസവനിലേക്കും എത്തണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുൻമന്ത്രിമാരിലേക്കും നീളണം. സ്വർണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ബോർഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാൽ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കിൽ സർക്കാരും മന്ത്രിയും പിന്നെയെന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.
tRootC1469263">ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സർക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവർ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഗ്രഹം നാളെ മോഷ്ടിച്ചാൽ അത് ദേവസ്വം ബോർഡ് ആണെന്ന് പറയുകയാണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രിയെന്നും മുരളീധരൻ പരിഹസിച്ചു. ശബരിമലയിൽ മുന്നൊരുക്കങ്ങൾ ഉൾപ്പടെ ചെയ്യുകയാണ് മന്ത്രിയുടെ ജോലിയെങ്കിൽ ഇത്തവണ അതും ഉണ്ടായില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
വിഗ്രഹത്തിലിരുന്ന സ്വർണപാളി ഇളക്കി എടുത്ത് കൊണ്ടുപോയി വിറ്റെങ്കിൽ അത് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ സി.പി.എമ്മിന്റെ ഘടന അനുസരിച്ച് വിശ്വസിക്കാൻ പ്രയാസമാണ്. കേസിൽ ദേവസ്വം ബോർഡ് ആണ് പ്രതി. പ്രസിഡന്റിനെ മാത്രമല്ല, അംഗങ്ങളെ കൂടി അറസ്റ്റ് ചെയ്യണം. പത്മകുമാർ ചെയ്ത പ്രവർത്തി പാർട്ടി അറഞ്ഞിട്ടാണെന്നാണ് വിശ്വാസം.
ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണ്. ഹൈകോടതിയുടെ പൂർണനിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇത്രയും എത്തിയത്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും കാണിക്കാതെ നേരിട്ട് കോടതിയെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും നടന്നതെന്നും മുരളീധരൻ പറഞ്ഞു. ഇത് വരെയുള്ള അന്വേഷണത്തിൽ തൃപ്തനാണെന്നും ഇവിടം കൊണ്ട് നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ 24ന് മൂന്ന് മണികഴിഞ്ഞാൽ കോൺഗ്രസിൽ വിമത സ്ഥാനാർഥികൾ ഉണ്ടാകില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. 24ന് ശേഷവും വിമതരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ പിന്നെ കോൺഗ്രസിൽ ഉണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു.
മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ പേര് വോട്ടർപട്ടികയിൽ നിന്നും വെട്ടാൻ ഇടപെട്ടതിൽ നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു. മേയറുടെ ഓഫീസ് എന്നാൽ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
.jpg)


