ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്‌ഐടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും

sabarimala

എസ്‌ഐടി സംഘത്തോടൊപ്പം ഫൊറന്‍സിക് വിദഗ്ദരുമുണ്ട്. പരിശോധന നടത്തുന്നതിനായി സംഘം ഇന്നലെ രാത്രി ശബരിമലയിലെത്തി.

ശബരിമല സ്വര്‍ണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതില്‍ സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍ പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിള്‍ ശേഖരണത്തിനുമാണ് പരിശോധന. അതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും പരിശോധന നടത്തും. ദ്വാരപാലക ശില്‍പ്പങ്ങള്‍ എവിടെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. കൊടിമരം മാറ്റം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന. 

tRootC1469263">


എസ്‌ഐടി സംഘത്തോടൊപ്പം ഫൊറന്‍സിക് വിദഗ്ദരുമുണ്ട്. പരിശോധന നടത്തുന്നതിനായി സംഘം ഇന്നലെ രാത്രി ശബരിമലയിലെത്തി. ദ്വാരപലക-കട്ടിളപാളികളില്‍ നിന്നും സംഘം കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കില്ല. വി.എസ്.എസ്.സിയിലെ വിദഗ്ദരുമായുള്ള ചര്‍ച്ചക്കുശേഷമായിരിക്കും കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ അതിലേക്ക് കടക്കുക. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.

Tags