ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും
സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത. ജംഷഡ്പൂരിലെ ലാബില്‍ നടത്തിയ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കും.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ട് 7 മാസം കഴിഞ്ഞു. കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി നല്‍കിയ അപ്പീലിലും ഇന്ന് വിശദമായി വാദം കേള്‍ക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു.പ്രത്യേക അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ഇത്.
.jpg)

