ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും

Sabarimala gold theft; Pankaj Bhandari reveals that smuggled gold was used for renovation of other temples

പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതില്‍ തീരുമാനമായില്ല.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതില്‍ തീരുമാനമായില്ല. പുതിയ കേസെടുത്താല്‍ കുറ്റപത്രം വൈകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

മൂന്നാം എഫ്‌ഐആര്‍ എടുക്കുന്നതില്‍ എഡിജിപി എച്ച് വെങ്കിടേഷ് ആണ് നിയമോപദേശം തേടുക. നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ പുതിയ കേസ് വേണോ എന്നതിലാണ് ഇതുവരെ തീരുമാനമാകാത്തത്. കോടതി ഉത്തരവില്‍ പുതിയ കേസെടുക്കണമോയെന്ന് വ്യക്തമാക്കുന്നില്ലെന്നും എസ്‌ഐടി പറയുന്നു.

Tags