ശബരിമല സ്വര്‍ണമോഷണ കേസ്; തന്ത്രി കണ്ഠര് രാജീവരെ ഇ ഡി ചോദ്യം ചെയ്യും
തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്
കൊച്ചി: ശബരിമല സ്വർണമോഷണ കേസില്‍ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നല്‍കിയിരുന്നു.കഴിഞ്ഞയാഴ്ച ഇ ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു. തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്
tRootC1469263">അതെസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുറിൻ്റെ ജാമ്യ ഹർജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹർജി നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയില്‍ മോചിതനാകും.
.jpg)


